സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയ്ക്കായി ചെന്നൈ മെട്രോപൊളിറ്റൻ പൊലീസ് കൊണ്ടുവന്ന പുതിയ പദ്ധതി ശ്രദ്ധ ആകർഷിക്കുകയാണ്. നഗരത്തിൻ്റ പല ഭാഗങ്ങളിലായി സ്ഥാപിക്കുന്ന റെഡ് ബട്ടൻ റോബോട്ടിക്ക് കോപ്പ് എന്ന റോബോട്ടിക്ക് പൊലീസ് മെഷീനുകള്‍ ആണ് താരം. ഇനി സ്‌ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ധൈര്യത്തോടെ പുറത്തിറങ്ങാമെന്ന് പൊലീസ് പറഞ്ഞു.സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിക്ക് കോപ്പിന്റെ വരവ്. ആദ്യഘട്ടത്തിൽ ചെന്നൈയിലെ 200 സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കാനുള്ള നടപടികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
റെഡ് ബട്ടൻ റോബോട്ടിക്ക് കോപ്പ് എന്ന ഈ മെഷീനിന് 24 മണിക്കുറും 360 ഡിഗ്രിയിൽ നിന്ന് കാര്യങ്ങൾ നീരിക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. വീഡിയോ റെക്കോര്‍ഡിങ്ങ് മാത്രമല്ല ഓഡിയോ റെക്കോര്‍ഡിങ്ങും ഇതിൽ സാധ്യമാണ്. സ്‌ത്രീകളുൾപ്പെടെ ആര് അപകടത്തിൽപെട്ടാലും ഈ മെഷീനിലെ ബട്ടൻ അമർത്തിയാൽ മതി.ഇതിൽ നിന്ന് അടിയന്തര അലാം ശബ്‌ദം മുഴങ്ങും. അപ്പോൾ അടുത്തുള്ള പൊലീസ് ഉടൻ സംഭവ സ്ഥലതെത്തും. അപകടത്തിൽപെട്ട ജനങ്ങളും പൊലീസും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യവും ഈ മെഷീനിലുണ്ട്. മൈക്രോഫോൺ, ജിപിഎസ് പോലുള്ള അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.
റെഡ് ബട്ടൻ റോബോട്ടിക്ക് കോപ്പ് മെഷീനിൽ 24 മണിക്കുറും ഇൻ്റർനെറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. അപകടത്തിൽപെട്ടുന്നവർക്ക് പൊലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് വീഡിയോ കോൾ ചെയ്യാനും ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ആരംഭിക്കാനും ഈ ഉപകരണത്തിൽ സംവിധാനമുണ്ട്.
ചെന്നൈ പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം 12 പൊലീസ് ജില്ലകളിലെ നാല് പൊലീസ് സോണിലെ 50 സ്ഥലങ്ങളിൽ റെഡ് ബട്ടൻ റോബോട്ടിക്ക് കോപ്പ് മെഷീൻ സ്ഥാപിക്കാൻ സ്ഥലങ്ങൾ കണ്ടെത്തുന്നത്തിനായി ഒരു ഫീൽഡ് സർവേ നടത്തി. ഇതനുസരിച്ച് ജൂൺ മുതൽ ചെന്നൈയിലെ റെയിൽവേസ്‌റ്റഷൻ, ബസ്സ്സ്‌റ്റാൻ്റ, ഷോപ്പിങ്ങ്മാൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്‌ടറികൾ, ഐ ടി കമ്പനികൾ, പാർക്കുകൾ, ആശുപത്രികൾ തുടങ്ങി ജനങ്ങൾ കൂടുതലായി സ്‌ത്രീകള്‍ എത്തുന്ന പ്രദേശങ്ങളിൽ റെഡ് ബട്ടൻ റോബോട്ടിക്ക് കോപ്പ് മെഷീൻ സ്ഥാപിക്കും.