നല്ല സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചുനോക്കൂ.. കിടിലൻ സ്വാദിൽ പാലപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 2 കപ്പ്
- തേങ്ങ ചിരകിയത് – 1/2 മുറി
- ചോർ – 1/4 കപ്പ്
- യീസ്റ്റ് – 1/2 ടീ സ്പൂൺ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയതും ചോറും ഈസ്റ്റും പഞ്ചസാരയും ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുത്തു അടച്ചു വെക്കുക. വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ നമ്മൾ മാവ് അരക്കാൻ ആവശ്യമായ വെള്ളം അത്രേം മാത്രം ഒഴിച്ചു കൊടുക്കുക.
കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്താൽ മാവ് വളരെ ലൂസ് ആയി പോകും. രാവിലെ പാലപ്പം ഉണ്ടാക്കാൻ ആണെന്നുണ്ടെങ്കിൽ ഇത് നമ്മൾ രാത്രി ഇതു പോലെ തന്നെ മിക്സ് ചെയ്തു വെച്ച ശേഷം രാവിലെയാണ് മാവ് അരച്ച് എടുക്കേണ്ടത്. അടച്ചു വെച്ച മിക്സ് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ഇട്ട് കൊടുത്ത ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.
ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റിക്കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 30 മിനിറ്റ് വീണ്ടും അടച്ചു വെക്കുക. ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് ചുറ്റിച്ചു കൊടുത്ത ശേഷം അടച്ചു വെച്ച് വേവിച്ച് അപ്പം ചുട്ടെടുക്കുക.