കൂര്‍ഗ് യാത്രകളില്‍ എസ്റ്റേറ്റുകളിലെ താമസവും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയും രാജാ സീറ്റിലെ പ്രഭാതവുമൊക്കെയാണ് പൊതുവെ ഇടംപിടിക്കാറ്. എന്നാല്‍ ആ യാത്രയില്‍ അല്പം കൂടി സാഹസികതയും വ്യത്യസ്തതയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മണ്ഡൽപട്ടി നല്ലൊരു ഓപ്ഷൻ ആണ്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലനിരകളും കോടമഞ്ഞും അവിടുത്തെ സൂര്യോദയ കാഴ്ചയുമാണ് മണ്ഡല്‍പെട്ടിയുടെ ആകര്‍ഷണങ്ങള്‍. സാഹസിക സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിപ്പെടുവാനുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും ട്രക്കിങും തന്നെയാണ് പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തിലാണ് മണ്ഡല്‍പട്ടി സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ വിരാജ് പേട്ടയിൽ നിന്നും മടിക്കേരിയിലേക്ക് 32 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
കുത്തനെ ഉള്ള കയറ്റവും പാറകൊണ്ടുള്ള റോഡുകളും താണ്ടി വേണം സ്വർഗ്ഗ ഭൂമിയിൽ എത്താൻ. എന്നാ ഇരുചക്ര വാഹനങ്ങളിൽ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. ജീപ്പിനെ ആശ്രയിച്ചാലും ആടിയുലഞ്ഞുള്ള യാത്രയും ഏറെ രസകരമാകും.ദുർഗട പാത തുടങ്ങുന്നത് കർണാടക വനം വകുപ്പിൻ്റെ ചെക്പോസ്റ്റിന് മുന്നിലാണ്. എൻട്രി ഫീസായ 25 രൂപയും കൊടുത്ത് ട്രക്കിങ് തുടങ്ങാം.
കല്ലും മണ്ണും ചെങ്കൽ ചീളുകളും നിറഞ്ഞ പാതകല്ലും മണ്ണും ചെങ്കൽ ചീളുകളും നിറഞ്ഞ റോഡാണ് ആദ്യം സ്വാഗതം ചെയ്യുക. മുന്നോട്ട് പോകുന്തോറും യാത്ര ദുർഘടമാകുമെങ്കിലും ഇരു വശങ്ങളിലുമായി പ്രകൃതി ഒരുക്കിയ സൗന്ദരും മുന്നോട്ട് വലിക്കും. ദൂരെ നിന്നും നോക്കുമ്പോൾ മല നിരകളെ തഴുകി കോട മഞ്ഞു ഒഴുകുന്നത് കാണാം. പോകുന്ന വഴിക്കരികിൽ ഇടതൂർന്ന മരങ്ങളും പച്ചപ്പും കാണാം. ചെറിയ അരുവിയും.ഒരു വശത്ത് വലിയ കൊക്കയാണ്. അങ്ങനെ 25 മിനിട്ട് കൊണ്ട് മണ്ഡൽപട്ടിയുടെ കാവാടത്തിൽ എത്തും. അവിടെ നിന്നും നോക്കിയാൽ ദൂരെ വ്യൂ പോയിൻ്റെ കാണാം. കവാടം കഴിഞ്ഞുള്ള യാത്ര തുടങ്ങിയാൽ കോട മഞ്ഞ് നിങ്ങളെയും തഴുകി തുടങ്ങും. താഴെ വാഹനം പാർക്ക് ചെയ്ത് ഒരു കിലോമീറ്റർ മുകളിലേക്ക് നടക്കണം.
ന്നുകള്‍ കയറിയിയുമിറങ്ങിയും നടത്തം തുടരും. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാതകള്‍ ഈ യാത്ര പെട്ടന്നൊന്നും തീരില്ല എന്നു ഓര്‍മ്മിപ്പിക്കുമെങ്കിലും ആവേശം കുറയാതെ നടക്കാം. വെറും കയറ്റിറക്കങ്ങളല്ല, കുത്തനെയുള്ല കയറ്റങ്ങളും ഇറക്കങ്ങളും ആണ് മണ്ഡല്‍പട്ടിയിലേക്കുള്ള യാത്രയുടെ പ്രത്യേകത. ഒരു കുന്നുകയറിയ ക്ഷീണം മാറ്റാമെന്നു വിചാരിക്കുമ്പോള്‍ തന്നെ അടുത്ത ഇറക്കം മുന്നില്‍ കാണാം. മലകളില്‍ നിന്നും മലകളിലേക്ക് കയറിയിറങ്ങിയുള്ള നടത്തം ഒടുവില്‍ മണ്ഡല്‍പട്ടിയുടെ മുകളില്‍ എത്തിക്കും. വഴിയിലെ ചെറിയൊരു ഇടത്താവളത്തില്‍ നിന്നും മണ്ഡല്‍പട്ടിയിലെ ഏറ്റവും ഉയരങ്ങളിലേക്ക് യാത്ര ഇനിയും ബാക്കിയുണ്ട്. കയറ്റിറക്കങ്ങള്‍ ക്ഷീണിപ്പിക്കുമെങ്കിലും മുകളിലെത്തി ആ കാഴ്ച കണ്ടില്ലെങ്കില്‍ യാത്ര നഷ്ടം എന്നേ പറയുവാനാവൂ.
സഹസികയാത്ര ആണെങ്കിലും ഇവിടെ എത്തിയാൽ ഒരിക്കലും നഷ്ടമായി എന്ന് തോന്നില്ല. അത്രയും മനോഹാരിതയാണ് മണ്ഡൽപട്ടിക്ക്. ഇടക്ക് മഴ കൂടി പെയ്താൽ അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്തവിധം കോടയെത്തും.വാഹനം ഉപേക്ഷിച്ച് നടന്നു വരുന്നവരും നിരവധി ആണ്. എന്നാൽ ഇങ്ങനെ വരുമ്പോൾ വെള്ളവും പഴങ്ങളും നിർബന്ധമായും കരുതുക. ചെക് പോസ്റ്റ് കഴിഞ്ഞ് വെള്ളം കിട്ടാൻ പ്രയാസമാണ്. മണ്ഡൽപട്ടിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു തിരിച്ചിങ്ങി കാവടത്തിനു മുന്നിൽ തിരിഞ്ഞ് നോക്കരുത്. കാരണം വീണ്ടും അവിടേക്ക് പോകാൻ മനസ് കൊതിക്കും.