26പേരുടെ മരണത്തിൽ കലാശിച്ച മുഖ്യസൂത്രധാരന് പാക്കിസ്ഥാൻ സുരക്ഷ നൽകുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചതാണ്. എന്നാൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അത് സമ്മതിക്കാൻ പാക്കിസ്ഥാൻ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷെ ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് അയൽ രാജ്യത്തിന്റെ ഇരട്ടത്താപ്പാണ്.
ഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചതായാണ് ഒരു മാധ്യമം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പാകിസ്ഥാൻ സായുധ സേനയിൽ നിന്നുള്ള സായുധ ഉദ്യോഗസ്ഥരെ 24×7 സുരക്ഷയ്ക്കായി നിയോഗിച്ചു എന്ന തരത്തിലും വാർത്തയുണ്ട്.
പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ലഷ്‌കർ പ്രവർത്തകർ എന്നിവർ സംയുക്തമായി ഇയാളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് . കോമ്പൗണ്ട് നിരീക്ഷിക്കാൻ ഡ്രോൺ നിരീക്ഷണം വിന്യസിച്ചിട്ടുണ്ടെന്നും നാല് കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കെട്ടിടത്തിന് സമീപം സാധാരണക്കാരുടെ നീക്കങ്ങളും അനുവദനീയമല്ല, പ്രദേശത്ത് ഡ്രോണുകൾ നിരോധിച്ചിരിക്കുന്നു.
ടിആർഎഫ് പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്ന് ഇന്ത്യൻ ഏജൻസികൾ വിശ്വസിക്കുന്നു. ഈ സംഭവം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പുതിയ നയതന്ത്ര സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്, ഇരുവശത്തുനിന്നും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടും – 10 മില്യൺ യുഎസ് ഡോളർ ഇനാം കൈവശം വച്ചിട്ടും – സയീദ് പാകിസ്ഥാനിൽ പരസ്യമായി താമസിക്കുന്നു, എല്ലാവിധ സൗകര്യങ്ങളോടെയും. വസതി ലോഹോർ നഗരത്തിൽ തന്നെയാണ്. പാക്കിസ്ഥാൻ ഭീകരറെ പിന്തുണയ്ക്കുന്നു വെന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്. എന്നിട്ടും ചൈനയെ പോലുള്ള രാഷ്ട്രങ്ങൽ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയാണെന്നതിന് സംശയമില്ല.