Food

ഹോട്ടലിലെ അതേ സ്വാദിൽ മസാല ദോശ വീട്ടിൽ ഉണ്ടാക്കിയാലോ? | Masala dosa

ഹോട്ടലിലെ അതേ സ്വാദിൽ മസാല ദോശ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • ഉരുളകിഴങ്ങ് – 600 ഗ്രാം
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ഇഞ്ചി ചതച്ചത് – 2 ടീ സ്പൂൺ
  • പച്ച മുളക് – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 4 എണ്ണം
  • വെളിച്ചെണ്ണ
  • കടുക് – 1/2 ടീ സ്പൂൺ
  • ഉഴുന്ന് പരിപ്പ് -1/2 ടീ സ്പൂൺ
  • കടല പരിപ്പ് – 1 ടീ സ്പൂൺ
  • വേപ്പില
  • നെയ്യ് – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചൂടാറി കഴിയുമ്പോൾ ഉടച്ചു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്ത ശേഷം സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടു കൊടുത്ത് വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് ഇഞ്ചി ചതച്ചതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുറച്ചു മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് വീണ്ടും നന്നായി തിളപ്പിച്ച് ഉരുളക്കിഴങ്ങ് നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ആകുക.

ഉരുളക്കിഴങ്ങിന്റെ മിക്സ് നന്നായി കുറുകിയിരിക്കണം വെള്ളം കൂടുതലോ അല്ലെങ്കിൽ കുറഞ്ഞ വളരെ ഡ്രൈ ആവുകയും ചെയ്യരുത്. ഒരു ദോശ ചട്ടി അടുപ്പിൽ വച്ച് ദോശക്കല്ല് നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ഒരു തവി മാവ് എടുത്തു നന്നായി ചുറ്റിച്ച ശേഷം മാവ് കുറച്ച് വെന്തുകഴിയുമ്പോൾ നമുക്ക് ഇതിലേക്ക് എണ്ണ തടവി കൊടുക്കാം.പിന്നീട് അതിനു മുകളിലായി മസാല വച്ചുകൊടുത്ത് ദോശ രണ്ട് സൈഡിൽ നിന്നും മടക്കി മസാല ദോശയുടെ പോലെ ആക്കി എടുക്കുക.