Health

കുട്ടികളിലെ ഫാറ്റിലിവർ:ഈ ലക്ഷണങ്ങൾ നിസാരമായ കാണരുത്

ഇ​പ്പോ​ൾ മു​തി​ർ​ന്ന​വ​രി​ൽ മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളി​ൽ കൂ​ടി ക​ര​ൾ​രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടുവ​രു​ന്നു. ഇത്തരം ‘ഫാ​റ്റി ലി​വ​ർ’ ശ്ര​ദ്ധി​ക്കാതിരിക്കുക​യും ശ​രി​യാ​യ രീ​തി​യി​ൽ ചി​കി​ത്സ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ക​യുമാ​ണെ​ങ്കി​ൽ ഭാ​വി​യി​ൽ പ​ല രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്.

ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി മ​ന​സി​ലാക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത് കൊ​ഴു​പ്പ് കൂ​ടു​ത​ൽ അ​ട​ങ്ങി​യ ആ​ഹാ​ര​വും ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​തരീ​തി​യും ആ​ണെ​ന്നാ​ണ്.പൊ​ണ്ണ​ത്ത​ടി​യു​ള്ള കു​ട്ടി​ക​ളി​ൽ ഒ​ൻ​പ​ത് വ​യ​സിനും പ​ന്ത്ര​ണ്ട് വ​യ​സിനും ഇ​ട​യ്ക്ക്‌ പ്രാ​യ​മു​ള്ള​വ​രി​ൽ പ​ല​രി​ലും ഫാ​റ്റി ലി​വ​ർ കാ​ണു​ക​യു​ണ്ടാ​യി എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഗൗ​ര​വം മ​നസിലാ​ക്കാ​ൻ ക​ഴി​യും. ഫാ​റ്റി ലി​വ​ർ ഉ​ള്ള എ​ല്ലാ കു​ട്ടി​ക​ളും പൊ​ണ്ണ​ത്ത​ടി ഉ​ള്ള​വ​ർ ആ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, ബ​ഹു​ഭൂ​രി​പ​ക്ഷവും പൊ​ണ്ണ​ത്ത​ടി ഉ​ള്ള​വ​ർ ആ​യി​രി​ക്കും.

പൊ​ണ്ണ​ത്ത​ടി ഉ​ള്ള കു​ട്ടി​ക​ൾ ന​ല്ല ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​റ​യു​ക​യോ വ​യ​റി​ന്‍റെ മു​ക​ളി​ൽ വ​ല​ത് ഭാ​ഗ​ത്ത് വേ​ദ​ന തോ​ന്നു​ന്ന​താ​യി പ​റ​യു​ക​യോ ചെ​യ്യു​മ്പോ​ൾ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഡോ​ക്ട​റെ പോ​യി കാ​ണു​ന്ന​ത് ന​ല്ല​താ​ണ്. പ​രി​ശോ​ധ​ന​ക​ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ൾ കാ​ണു​ക​യാ​ണ് എ​ങ്കി​ൽ എ​ത്ര​യും നേ​ര​ത്തേ ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യുംവേ​ണം.