കിടിലൻ സ്വാദിൽ ഒരു സോയ ചങ്ക്‌സ് 65 ഉണ്ടാക്കിയാലോ? വെജിറ്റേറിയന്സിനും കഴിക്കാവുന്ന ഒരു കിടിലൻ ഐറ്റം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നന്നായി വെള്ളം ഒഴിച്ചു കൊടുത്തു കുറച്ച് ഉപ്പിട്ട ശേഷം തിളപ്പിക്കുക. ശേഷം ഇതിലേക്ക് സോയ ഇട്ടു കൊടുത്ത് 2 മിനിറ്റ് തിളപ്പിച്ചെടുത്ത് വെള്ളത്തിൽ നിന്ന് കോരി മാറ്റിയ ശേഷം തണുത്ത വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുക. ശേഷം ഇതിലെ വെള്ളം പിഴിഞ്ഞു കളഞ്ഞ ശേഷം വീണ്ടും വേറെ വെള്ളത്തിലേക്ക് ഇട്ട് വീണ്ടും കഴുകുക. ഇഞ് വെള്ളം മൊത്തം കളഞ്ഞ ശേഷം മാറ്റിവെക്കുക.
ഒരു ബൗളിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചിക്കൻ മസാല ഗരം മസാല തൈര് പെരുംജീരകപ്പൊടി ചെറിയ ജീരകപ്പൊടി മല്ലിപ്പൊടി കുരുമുളകുപൊടി നാരങ്ങാനീര് കോൺഫ്ലവർ അരിപ്പൊടി ഓയിൽ ആവശ്യത്തിന് ഉപ്പ് വേപ്പില എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു മണിക്കൂർ വരെ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് സോയാചങ്ക്സ് ഇട്ടു കൊടുത്തു പൊരിച്ചെടുക്കുക. പച്ചമുളക് നെടുകെ കീറിയത് കുറച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കുക. ഇനി ഇതിൽ നിന്ന് കുറച്ച് എണ്ണ ഒരു പാനിലേക്ക് മാറ്റിയ ശേഷം അതിലേക്ക് നീളത്തിൽ അറിഞ്ഞ ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്തത് മൂപ്പിക്കുക.
ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. കൂടെത്തന്നെ ടൊമാറ്റോ സോസും ചില്ലി സോസും ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന സോയ ഇതിലേക്ക് ഇട്ടുകൊടുത്ത നന്നായി മിക്സ് ചെയ്ത് എടുക്കുക.