ഐപിഎല്ലില്‍ സഞ്ജുവിന്റെ തിരിച്ചുവരവിൽ ആകാംഷഭരിതരാണ് ആരാധകർ. പരിക്ക് പറ്റി കളം വിട്ട സഞ്ജുവിന്റ തിരിച്ചുവരവ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താരത്തിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും എന്നു കളിക്കളത്തിലേക്ക് മടങ്ങുമെന്നുള്ളത് പിന്നിട് പറയാനാകൂ എന്നുമാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്.
ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ സഞ്ജു കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജസ്ഥാന് പ്ലേ ഓഫില്‍ എത്തണമെങ്കില്‍ വിജയം അനിവാര്യമാണെങ്കിലും സഞ്ജുവിനെ തിരക്കിട്ട് ടീമില്‍ തിരിച്ചെത്തിക്കില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
‘സഞ്ജുവിന്റെ പരിക്ക് ഭേദമാകുന്നുണ്ട്. പക്ഷേ, ദിനംപ്രതിയുള്ള വിലയിരുത്തലുകളിലൂടെ മാത്രമേ അതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകൂ. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. അത് കുറച്ചധികം ഗൗരവത്തോടെ കാണേണ്ട പരിക്കാണ്. അതുകൊണ്ട് സഞ്ജുവിനെ തിരക്കിട്ട് കളത്തില്‍ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കില്ല’ ദ്രാവിഡ് പറഞ്ഞു.
content highlight: Sanju Samson