Kerala

കല്യാണമൊന്നും അല്ലല്ലോ, നാടിനു വേണ്ടിയുളള പദ്ധതിയല്ലേ: വിഴിഞ്ഞം വിവാദത്തിൽ തോമസ് ഐസക്

വിഴിഞ്ഞം അവകാശവാദ തർക്കം വിവാദം ആക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. വിഴിഞ്ഞം നാടിനു വേണ്ട പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണമൊന്നും അല്ലല്ലോ, നാടിനു വേണ്ടിയുളള പദ്ധതിയല്ലേ. ആദ്യം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന് പറഞ്ഞു. വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പിന്നീട് തിരുത്തി പറഞ്ഞു- തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തോമസ് ഐസകിന്റെ വിമര്‍ശനം.