Kerala

വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

അതേസമയം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കൂടാതെ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കൂടുതൽ അന്വേഷണത്തിനുശേഷമെ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

 

Latest News