റസ്റ്റോറന്റ് രുചിയിൽ പനീർ ബട്ടർ മസാല എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പനീർ ക്യൂബ് ആയി കട്ട് ചെയ്ത ശേഷം ഇത് ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിലും ബട്ടറും ഇട്ട് കൊടുത്ത ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുത്തു നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് സവാളയും കശുവണ്ടി പച്ചമുളക് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിച്ച് അടച്ചു വെച്ച് വഴറ്റുക. ഇനി ഇതിലേക്ക് കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല പഞ്ചസാര എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം മാറി കഴിയുമ്പോൾ ഇത് നമുക്ക് അടുപ്പിൽ നിന്നും മാറ്റി ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് വെക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുറച്ചു കൂടി ബട്ടർ ചേർത്ത ശേഷം ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക ബേ ലീഫ് എന്നിവ ഇട്ട ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അരച്ചു വെച്ച മിക്സ് കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് 15 മിനിറ്റ് കുക്ക് ചെയ്യുക.
ഇനി ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന പനീർ ഇട്ടുകൊടുത്ത് വീണ്ടും അടച്ചുവെച്ച് മൂന്നു മിനിറ്റ് വരെ വേവിക്കുക. അവസാനം ഇതിലേക്ക് കസ്തൂരി മേത്തി ചേർത്തു കൊടുക്കുക. തിയോഫാക്കി കഴിയുമ്പോൾ ഫ്രഷ് ക്രീം കൂടി ചേർത്തു കൊടുക്കാം.