Webstories

Summer Drinks: വേനല്‍ക്കാലമല്ലേ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താം! ഈ പാനീയങ്ങള്‍ ബെസ്റ്റാണ്

അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരത്തില്‍ നിന്നു കൂടുതല്‍ വെളളം നഷ്ടപ്പെടും. അതുകൊണ്ട് തന്നെ നിറയെ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

 

നാരങ്ങവെളളം

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. നാരങ്ങ വെളളം കുടിക്കുന്നത്, ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയിഡുകള്‍, ഫൈറ്റ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുളളതിനാല്‍ ഗ്രീന്‍ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു.

തേങ്ങവെളളം

മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് തേങ്ങവെളളം. ദിവസവും തേങ്ങവെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു.

മോര്


ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മോര്. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ മോര് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ചിയ സീഡ് വെളളം

പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെളളം ദഹനത്തിന് മികച്ചതാണ്. വയര്‍ കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും ചിയ വിത്ത് സഹായിക്കുന്നു.

കറ്റാര്‍വാഴ ജ്യൂസ്

ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് കറ്റാര്‍വാഴ. കൂടാതെ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.