മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം യുഎസും ഉക്രെയ്‌നും സുപ്രധാന ധാതുവിഭവ കരാറിൽ ഒപ്പുവച്ചു. യുക്രൈന്‍റെ പുനർനിർമ്മാണ നിക്ഷേപ ഫണ്ട് രൂപീകരിക്കുന്നതിന് പകരമായി കീവിന്റെ പ്രകൃതിവിഭവങ്ങളിൽ വാഷിംഗ്ടണിന് മുൻഗണന നൽകുന്ന കരാറാണിത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കരാറാണിത്.
യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണയിലെത്തുന്നതാണ് കരാര്‍. ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്‍റെ 50 ശതമാനം അമേരിക്കയുമായി യുക്രൈൻ പങ്കുവയ്ക്കും.
മാത്രമല്ല കരാറില്‍ ഒപ്പുവെക്കുന്നതോടെ റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളെ യുഎസ് സഹായിക്കുമെന്ന പ്രതീക്ഷ കൂടി യുക്രെയ്ൻ വെച്ചു പുലര്‍ത്തുന്നുണ്ട്.