Webstories

Health Tips: കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സൂപ്പര്‍ഫുഡുകള്‍ ഏതൊക്കെയെന്ന് നോക്കിയാലോ…….

മഞ്ഞള്‍

ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ കരള്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ചൂട് വെളളത്തില്‍ ഒരു നുളള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുര്‍ക്കുമിന്‍ സഹായിക്കുന്നു.

ഇലക്കറികള്‍

ചീര, കാലെ പോലുളള ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

വെളുത്തുളളി


ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് ഇത്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്‍, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുളളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കരളിനെ വിഷാംശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും കരളിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട്

നൈട്രേറ്റ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇത് കരളിലെ എന്‍സൈംസിനെ ആക്ടിവേറ്റ് ചെയ്യാന്‍ സഹായിക്കുന്നു.

വാല്‍നട്ട്

ഫാറ്റി ലിവര്‍ പ്രശ്നം നേരിടുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു നട്ട് ആണ് വാള്‍നട്ട്. ഇതില്‍ ഹെല്‍ത്തി ഫാറ്റ് ആണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ ആന്റിഓക്സിഡന്റ് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.