ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോറ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. നോക്കാം തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍…….
വാല്‍നട്ട്
ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട നട്ട്‌സുകളിലൊന്നാണ് വാള്‍നട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാള്‍നട്ട്. പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നാണ് നട്ട്‌സ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്ന് ആരോഗ്യവിദ്ഗദര്‍ പറയുന്നു.
ബ്രൊക്കോളി
വിറ്റാമിന്‍ സിയുടെയും ഫൊളേറ്റുകളുടെയും കലവറയാണ് ബ്രൊക്കോളി. ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും ബ്രൊക്കോളി സഹായിക്കുന്നു.
ഫാറ്റി ഫിഷ്
സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുളള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ്. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ളേവനോയ്ഡുകള്‍, കഫീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മത്തങ്ങ വിത്ത്
ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ മത്തങ്ങ വിത്ത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.