ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് പഴങ്ങള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. ദിവസവും പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ വെറും വയറ്റിലും കഴിക്കാന്‍ പറ്റുന്ന കുറച്ച് നല്ല പഴങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് അറിയാം……
പേരയ്ക്ക
ഒരുപാട് ആരോഗ്യ ഗുണങ്ങളുളള പഴമാണ് പേരയ്ക്ക. ഇതില്‍ നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയില്‍ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് ദഹനത്തെ സഹായിക്കും. സ്ഥിരമായി ഇങ്ങനെ കഴിക്കുന്നത് മലബന്ധം അകറ്റും.
തണ്ണിമത്തന്‍
വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഗുണം ചെയ്യും.ഇവ രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്.
പപ്പായ
നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ ആന്റിഓക്‌സിഡന്റ് തുടങ്ങിയ പോഷകങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം മറ്റ് ഭക്ഷണങ്ങളും വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.
ആപ്പിള്‍
ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വാഴപ്പഴം
ദിവസവും ഓരോ പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദ്ഗദര്‍ പറയുന്നത്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിന്‍, റൈബോഫ്ലേവിന്‍, ബി 6 തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പഴത്തില്‍ അടങ്ങിയിട്ടുണ്ട്.