Kerala

പാഠ്യപദ്ധതിയില്‍ പരിഷ്‌കരണം നടത്താന്‍ നിര്‍ദേശം നല്‍കി യുജിസി

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം(NEP 2020) സര്‍വകലാശാലകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ കോളേജുകളിലേയും അക്കാദമിക്ക് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കി യുജിസി.

പരിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍ ജീവിത നൈപുണ്യങ്ങളും അനുഭവപരിചയത്തിലൂടെയുള്ള പഠനാവസരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് യുജിസിയുടെ നിർദേശത്തിൽ പറയുന്നത്.

പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്‌ ഉപകരിക്കാത്ത കാലഹരണപ്പെട്ട രീതികള്‍ ഉപേക്ഷിച്ച് കൂടുതല്‍ അര്‍ത്ഥവത്തും പ്രായോഗികവുമായ ഒരു അക്കാദമിക് അനുഭവം സൃഷ്ടിക്കാനാണ് ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യം.

പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ പ്രധാനപ്പെട്ട ദേശീയ അക്കാദമിക് ചട്ടക്കൂടുകള്‍ ഉപയോഗിക്കാന്‍ യുജിസി അതിന്റെ ഉപദേശകക്കുറിപ്പില്‍ വ്യക്തമാക്കുന്നു.