പഴങ്ങള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ആവശ്യത്തിന് പഴങ്ങള്‍ കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുകളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ ശരീരത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പഴങ്ങള്‍ മികച്ചതാണ്. നോക്കാം ഇവയുടെ ഗുണങ്ങള്‍…….
മാമ്പഴം
പഴങ്ങളുടെ രാജാവായാണ് മാമ്പഴത്തെ കണക്കാക്കുന്നത്. മാമ്പഴത്തില്‍ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തെ പരിക്കില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മാമ്പഴം ചര്‍മ്മത്തില്‍ ഒരു മാസ്‌ക് അല്ലെങ്കില്‍ സ്‌ക്രബ് ആയി ഉപയോഗിക്കാം. അത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
പപ്പായ
കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍, മുഖക്കുരു പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങളാണ് പപ്പായയില്‍ അടങ്ങിയിരിക്കുന്നത്. പപ്പായയിലെ പപ്പൈന്‍ എന്ന എന്‍സൈം അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെയിലേറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് അകറ്റാന്‍ പപ്പായ നല്ലതാണ്.
നാരങ്ങ
മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ വീക്കം, സ്വാഭാവിക എണ്ണ എന്നിവ കുറയ്ക്കാന്‍ നാരങ്ങ സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പിഗ്മന്റേഷന്‍ പോലുളള പല പ്രശ്നങ്ങള്‍ക്കും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാനുമെല്ലാം നാരങ്ങ നല്ലതാണ്.
വാഴപ്പഴം
വിറ്റാമിന്‍ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് വാഴപ്പഴം. മുഖക്കുരുവിന്റെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചര്‍മ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവയെ തടയാന്‍ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.
ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യം, നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവ അകറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും ആപ്പിള്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, കോപ്പര്‍ എന്നിങ്ങനെ ചര്‍മ്മത്തിന് ഗുണകരമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍.