Kerala

മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക് | wild-elephant-attacks-at-malappuram

പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

നെടുമുടിയുടെ കാലിനും കാലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

STORY HIGHLIGHTS :  wild-elephant-attacks-at-malappuram