ചേരുവകൾ
ഉണക്ക ചെമ്മീൻ -1/2 കപ്പ്
പച്ചമാങ്ങ -1
ചെറിയ ഉള്ളി – 4 എണ്ണം
ഉണക്കമുളക് -2 എണ്ണം (എരുവനുസരിച്ചു എടുക്കാം )
ഉപ്പ്
തേങ്ങ ചിരവിയത് -1 or 2 ടേബിൾ സ്പൂൺ (മാങ്ങയുടെ പുളിക്കനുസരിച്ചു )
തയ്യാറാക്കുന്ന വിധം
1. ഉണക്ക ചെമ്മീൻ തല കളഞ്ഞു കഴുകിയെടുത്ത ശേഷം വെള്ളം പോവാനായി അരിപ്പയിൽ കുറച്ചു നേരം വെക്കാം
2. ഇനി ചെമ്മീൻ വറുത്തെടുക്കുക..ചെറിയ തീയിൽ വെച്ചു കരിയാതെ നന്നായി മൊരിഞ്ഞു വരുന്നത് വാരെ വറുത്തെടുക്കണം , കൂടെ ഉണക്കമുളകും കൂടി വറുത്തെടുക്കാം ,എന്നിട്ട് ഇത് രണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക
3. പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയതും ചെറിയ ഉള്ളി തൊലി കളഞ്ഞതും തേങ്ങയും ഉപ്പും ചേർത്തു അരച്ചെടുത്താൽ ചെമ്മീൻ മാങ്ങാ ചമ്മന്തി റെഡി..!