നന്നായി പഴുത്ത ചെറിയ മാങ്ങ -6 എണ്ണം
പച്ചമുളക് -2 എണ്ണം
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
തേങ്ങ ചിരവിയത് -1 കപ്പ്
ഉപ്പ് പാകത്തിന്
ശർക്കര -1 ടേബിൾ സ്പൂൺ (മാങ്ങയുടെ മധുരമനുസരിച്ചു )
തൈര് -1/3 കപ്പ്
വെള്ളം ആവശ്യത്തിന്
വറവിടാൻ,
വെളിച്ചെണ്ണ / നെയ്യ് -1 1/2 ടേബിൾ സ്പൂൺ
കടുക് -1/2 ടീസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
ഉണക്കമുളക് -2 എണ്ണം
കറിവേപ്പില
1. മാങ്ങയുടെ തൊലി കൈ കൊണ്ട് പൊളിച്ചെടുത്ത ശേഷം ചട്ടിയിലേക്കിട്ട് പച്ചമുളക് രണ്ടായി കീറിയതും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ശർക്കരയും ചേർത്തു സാവധാനം സമയമെടുത്തു നന്നായി വേവിച്ചെടുക്കുക
2. മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരവിയതും ജീരകവും തൈരും ഇട്ട് നന്നായി അരച്ചെടുക്കുക,വെന്ത മാങ്ങയിലേക്ക് അരപ്പ് ചേർത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒന്ന് തിള വന്നാൽ തീ ഓഫ് ചെയ്യാം
3. ഒരു പാനിലേക്ക് വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാവുമ്പോൾ കടുകും ഉലുവയും ഇട്ട് പൊട്ടി വന്ന ശേഷം വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു കറിയിലേക്കൊഴിച്ചാൽ മാമ്പഴ പുളിശ്ശേരി റെഡി..