Kerala

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 വയസുകാരിയ്ക്ക് ദാരുണാന്ത്യം | 3-year-old girl dies tragically after being hit by an out-of-control car at kannur

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്

കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂർ സ്വദേശി ഓടിച്ച കാറാണിത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

STORY HIGHLIGHTS : 3-year-old girl dies tragically after being hit by an out-of-control car at kannur