ആവശ്യപ്പെട്ടാല്‍ ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ഇടപെടാമെന്ന് വ്യക്തമാക്കി ഐക്യരാഷ്‌ട്ര രക്ഷാസമിതി. സമിതിയുടെ മെയ് മാസത്തെ അധ്യക്ഷനും ഐക്യരാഷ്‌ട്രസഭയിലെ ഗ്രീസിന്‍റെ സ്ഥിരം പ്രതിനിധിയുമായ സ്ഥാനപതി ഇവാഞ്ചലോസ് സെകെരിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പാക്ക് വന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു തീരുമാനം. നേരത്തെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് രക്ഷാസമിതി വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടിരുന്നു. സംഭവത്തിന് പിന്നില്‍പ്രവര്‍ത്തിച്ചരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും യുഎന്‍ ആവശ്യപ്പെട്ടിരുന്നു.
ഏത് തരത്തിലുള്ള ഭീകരാക്രമണ അപലപനീയമാണെന്നും സെകെരിസ് പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യയിലെയും നേപ്പാളിലെയും ആളുകള്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വര്‍ദ്ധിച്ച് വരുന്ന ഉഭയകക്ഷി സംഘര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ കൈവിട്ട് പോകാതെ നോക്കാന്‍ ശ്രമിക്കും. ഐക്യരാഷ്‌ട്രസഭയിലെ വന്‍ ശക്തികള്‍ ഇതിനകം തന്നെ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുകയാണെങ്കില്‍ രക്ഷാസമിതിയുടെ അസാധാരണമായ ഒരുയോഗം വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വലിയ അംഗ രാജ്യങ്ങള്‍ തമ്മിലാണ് വിഷയം. അത് കൊണ്ട് തന്നെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കുന്നതാകും ഉചിതം അതേസമയം ഏത് സാഹചര്യം നേരിടാനും തങ്ങള്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി.