എഗ്ഗ് മഞ്ചൂരിയൻ ഇഷ്ടമാണോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു എഗ്ഗ് മഞ്ചൂരിയൻ റെസിപ്പി നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മുട്ട
- സവാള
- ഇഞ്ചി
- വെള്ളുത്തുള്ളി
- ക്യാപ്സിക്കം
- സ്പ്രിങ് ഒനിയൻ
- കുരുമുളക് പൊടി
- മഞ്ഞൾ പൊടി
- ഗാർലിക് സോസ്
- ടൊമാറ്റോ സോസ്
- മൈദ
- കോൺഫ്ലോർ
- എണ്ണ
- വിനാഗിരി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
നാല് മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിന് ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. എന്നിട്ട് നന്നായിട്ട് ഒന്ന് അടിച്ചു എടുക്കാം. ഇനി ഒരു തവിയെടുത്ത് അതിൽ എണ്ണ തടവി കൊടുത്തതിന് ശേഷം മുട്ടയുടെ മിക്സ് ഇതിൽ ഒഴിച്ചു കൊടുത്ത് മുട് അടച്ചു വെച്ച് വേവിച്ച് എടുക്കാം. മുട്ട വെന്തു കഴിഞ്ഞാൽ നന്നായി പൊന്തി വരുന്നത് കാണാം. മുട്ട വേറെ ഒരു പാത്രത്തിലേക്ക് മാറ്റി തണുത്തു വന്നതിന് ശേഷം മുറിച്ച് എടുക്കാം. ഇനി നമുക്ക് ഇതിന് വേണ്ടി ഒരു ബാറ്റർ തയ്യാറാക്കണം.
അതിനായി ഒരു ബൗളിക്ക് കോൺഫ്ലോർ പൊടി, മൈദ പൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല കോൺസിസ്റ്റസിയിൽ ആക്കി ബാറ്റർ ഉണ്ടാക്കി എടുക്കാം. കട്ടകൾ ഒന്നും ഇല്ലാതെ ആവണം മാവ് കലക്കി എടുക്കാൻ. അടുത്തതായി ഒരു പാനിൽ എണ്ണ എടുത്ത് അതിലേക് മുട്ട ബാറ്ററിൽ മുക്കി പൊരിച്ച് എടുക്കാം. വാർത്ത് കോരിയതിന് ശേഷം എണ്ണയിലേക്ക് ഇഞ്ചിയും വെള്ളുത്തുള്ളിയും ചേർത്ത് വഴറ്റി വരുമ്പോൾ അതിലേക്ക് സവാള ചേർത്തു കൊടുത്ത് വഴറ്റാം. സവാള വഴന്നു വരുമ്പോൾ അതിലേക്ക് ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇനി ഗാർലിക് സോസ്, ടൊമാറ്റോ സോസ് കൂടെ ചേർത്ത് മിക്സ് ചെയ്ത് വെക്കാം.
കോൺഫ്ലോർ പൊടി കുറച്ച് എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കലക്കി എടുക്കാം. അത് ആവശ്യാനുസരണം ഇതിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാവുന്നതാണ്. ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി യോചിപ്പിക്കാം. ഇനി നമ്മൾ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന മുട്ട ഇതിലേക് ഇട്ട് കൊടുക്കാം. അവസാനം ഇതിലേക്ക് സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് ഫ്‌ളെയിം ഓഫ് ആക്കം. ഇപ്പോൾ നമ്മുടെ രുചികമായ എഗ്ഗ് മഞ്ചൂരിയൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു.