ഇഡ്‌ലിക്കും ദോശക്കും എല്ലാം കൂടെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ തേങ്ങാ ചട്നിയുടെ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ തേങ്ങാ ചട്ണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1 കപ്പ്
- ചുവന്നുള്ളി – 5
- ഇഞ്ചി – 1/2” കഷണം
- പച്ചമുളക് – 3-4
- തൈര് – 2 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ്
- വെള്ളം
- എണ്ണ – 1 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉണക്ക മുളക് – 3
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയതും, ചുവന്നുള്ളിയും, ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയും, പുളിക്ക് ആവശ്യമായ തൈരും ചേർത്ത് കൊടുക്കാം. ഒപ്പം അവശത്തിന് ഉപ്പും വെളളവും ചേർത്ത് മിക്സ് ചെയ്ത് നമുക്ക് നന്നായി അരച്ചു എടുക്കാം. ശേഷം അരച്ച ചേരുവ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. നമ്മൾ ഇവിടെ തയ്യാറാക്കുന്നത് കട്ടിയുള്ള കുറുകിയ ചട്ണി ആണ്. ഇനി ചട്ണി കാച്ചുന്നതിന് വേണ്ടി ഒരു ചെറിയ തവിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിവരുമ്പോൾ വറ്റൽമുളക് ഇടാം.
അത് ക്രിസ്പിയായി മാറുമ്പോൾ അതിലേക്ക് കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുക്കാം. ശേഷം നമ്മുടെ ചട്ണിയിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ഇളക്കി യോചിപ്പിക്കാം. രുചികമായ തേങ്ങാ ചട്ണി തയ്യാറായിരിക്കുന്നു.