കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അൽപസമയത്തിനകം കമ്മിഷനിങ് ചെയ്യും.ഇതിനായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പടെ വിഴിഞ്ഞത്തെത്തി.വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം വിഴിഞ്ഞം തുറമുഖത്ത് സജ്ജമാക്കി ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും.വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി എംഎസ്‍സിയുടെ കൂറ്റൻ കപ്പലിനെ മോദി സ്വീകരിക്കും. ഗവര്‍ണറും മുഖ്യമന്ത്രിയുടക്കം 17 പേരായിരിക്കും ഉദ്ഘാടന വേദിയിലുണ്ടാകുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖ കമ്മീഷനിങിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഇതിനോടകം ആയിരങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന് സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്.