Food

കണ്ടൽക്കാടും ആസ്വദിച്ച് കള്ളുഷാപ്പിൽ വന്നിരുന്ന് ഭക്ഷണം കഴിക്കണോ? | S Valavu Toddy Shop

കണ്ടൽക്കാടും ആസ്വദിച്ച് കള്ളുഷാപ്പിൽ വന്നിരുന്ന് ഭക്ഷണം കഴിക്കണോ? എങ്കിൽ എസ് വളവ് കള്ള് ഷാപ്പിലോട്ട് വിട്ടോളൂ.. കൊല്ലം ജില്ലയിലെ പ്രകൃതിദത്തസൗന്ദര്യമാർന്ന മൺറോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ഷാപ്പാണ് എസ് വളവ് കള്ള് ഷാപ്പ് (S Valavu Toddy Shop) നാട്ടുരുചിയുള്ള ഭക്ഷണവും കള്ളുമൊത്തുള്ള തനതായ മലയാളി അനുഭവം നൽകുന്ന ഒരു കിടിലൻ ഷാപ്പ്. ഇതൊരു ഫാമിലി റെസ്റ്റോറന്റ് ആണ്.

യാത്രികരും നാട്ടുകാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്ഥലം, മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെറും ഒരു കിലോമീറ്ററിന്റെ അകലം മാത്രമേ ഉള്ളൂ.

ഇവിടത്തെ പ്രധാന ആകർഷണം കള്ള് മാത്രമല്ല, അതിന്റെകൂടെയുള്ള കിടിലൻ സൈഡ് വിഭവങ്ങളുമാണ്. കരിമീൻ പൊള്ളിച്ചത്, കപ്പയും മീൻ കറിയും, താറാവ് കറി, ഞണ്ട്, ഇവയൊക്കെ പ്രധാന മെനുവിൽ ഉൾപ്പെടുന്നു. നല്ല കള്ള് കുടിച്ചുകൊണ്ട് ഈ വിഭവങ്ങൾ കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തി അത് വളരെ പ്രത്യേകതയുള്ളതാണ്.

ശുദ്ധമായ പരിസ്ഥിതി, ശാന്തമായ അന്തരീക്ഷം, പാചകത്തിലുടനീളമുള്ള തനതായ രുചി ഇവയെല്ലാം ഈ കള്ള് ഷാപ്പിനെ മറ്റെല്ലാത്തിൽ നിന്നും വേറിട്ട് നിൽക്കാൻ സഹായിക്കുന്നു. കുടുംബങ്ങളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒത്തിരി സമയം ചെലവഴിക്കാൻ പറ്റിയ മികച്ച ഒരു ഇടമാണ് ഇത്.

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഈ കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത്. നല്ല തിരക്കുള്ള ഒരു റെസ്റ്റോറന്റ് ആണിത്. വെക്കേഷൻ ടൈമിൽ എല്ലാം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഊണ് കഴിക്കാം. അത് അല്ലാതെ, കപ്പയും മീൻ കറിയും, അപ്പവും പൊറോട്ടയുമുണ്ട്. ഷാപ്പിലെ രുചികൾ തന്നെയാണ്. ഊണിന് നമ്മുടെ നാടൻ കറികൾ തന്നെയാണ്. പുളിശ്ശേരിയും സാമ്പാറും മറ്റും.

നിങ്ങൾക്ക് ഒരു തനതായ കേരളീയ ഭക്ഷ്യാനുഭവം വേണ്ടെങ്കിൽ, മൺറോ ദ്വീപിലെ എസ് വളവ് ടൊടി ഷാപ്പ് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടിയിരിക്കുന്ന സ്ഥലമാണ്.

ഇനങ്ങളുടെ വില

1. ഫിഷ് ഫ്രൈ ഭക്ഷണം: 150.00 രൂപ
2. കപ്പ: 50.00 രൂപ
3. അപ്പം: 10.00 രൂപ
4. ഫിഷ് കറി: 100.00 രൂപ
5. താറാവ് റോസ്റ്റ്: 300.00 രൂപ
6. ബീഫ് റോസ്റ്റ്: 160.00 രൂപ
7. ഞണ്ട് റോസ്റ്റ്: 350.00 രൂപ
8. ചെമ്മീൻ ഫ്രൈ: 350.00 രൂപ

വിലാസം: എസ് വളവ് കള്ളുഷാപ്പ്, എസ് കർവ് വ്യൂ പോയിന്റിന് സമീപം, മൺറോ ദ്വീപ്, കൊല്ലം

ഫോൺ: +91 9645452270.