ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ സാമ്പാർ വെച്ചാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന സാമ്പാറിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കുക്കർ എടുത്ത് അതിൽ കഴുകി വൃത്തിയാക്കി വെച്ച പരിപ്പ് ഇട്ടു കൊടുക്കുക. അതിന് മുകളിലായി എടുത്തു വച്ച കഷണങ്ങളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. കഷ്ണങ്ങളിലേക്ക് മസാല നല്ല രീതിയിൽ പിടിക്കുന്നതിനായി സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ്, കായം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കഷ്ണങ്ങൾ വേവാൻ ആവശ്യമായ വെള്ളം കൂടി ഈ ഒരു സമയത്ത് ഒഴിച്ച് മൂന്നു മുതൽ നാലു വരെ വിസിൽ അടിപ്പിച്ച് എടുക്കാവുന്നതാണ്. കുക്കറിലെ വിസിൽ എല്ലാം പോയിക്കഴിയുമ്പോൾ വേവ് കുറവുള്ള കഷണങ്ങളായ പയർ, ബീൻസ്, വെണ്ടയ്ക്ക, മുരിങ്ങക്കായ എന്നിവ കൂടി വേവിച്ചു വെച്ച കഷ്ണത്തിലേക്ക് ചേർത്ത് ഒരു വിസിൽ കൂടി അടുപ്പിച്ച് എടുക്കണം.
രണ്ടാമത് വീണ്ടും കുക്കറിലേക്ക് കഷ്ണങ്ങൾ ചേർത്ത് കൊടുക്കുമ്പോൾ തന്നെയാണ് പുളി വെള്ളവും ചേർത്ത് കൊടുക്കേണ്ടത്. എന്നാൽ മാത്രമേ കഷ്ണത്തിലേക്ക് നല്ലതുപോലെ പുളി ഇറങ്ങി പിടിക്കുകയുള്ളൂ. ഈയൊരു സമയം കൊണ്ട് സാമ്പാറിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉലുവയും, ഉണക്കമുളകും, കറിവേപ്പിലയും, കടുകും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. കഷ്ണങ്ങളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ മല്ലിപ്പൊടി, കുറച്ചു കൂടി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്.
ഈയൊരു സമയം കൊണ്ട് കുക്കറിലെ കഷ്ണങ്ങളെല്ലാം നല്ല രീതിയിൽ വെന്തു വന്നിട്ടുണ്ടാകും. അവസാനമായി തയ്യാറാക്കി വെച്ച താളിപ്പ് കൂടി സാമ്പാറിലേക്ക് ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. സാമ്പാർ സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കറിക്ക് നല്ല രുചി ലഭിക്കുന്നതാണ്.