ചപ്പാത്തി, അപ്പം എന്നിവയ്‌ക്കെല്ലാം കൂടെ കഴിക്കാവുന്ന ഒരു അടിപൊളി കറിയാണ് ഫ്രീൻ പീസ് കറി. ഇത് വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കറിയിലേക്ക് ആവശ്യമായ ഗ്രീൻപീസ് നല്ലതുപോലെ കഴുകി കുതിർത്താനായി ഇട്ടു വയ്ക്കണം. അതായത് രാവിലെയാണ് കറി ഉണ്ടാക്കാൻ തീരുമാനിക്കുന്നത് എങ്കിൽ രാത്രി തന്നെ ഗ്രീൻപീസ് വെള്ളത്തിൽ കുതിർത്താനായി ഇട്ടുവയ്ക്കാം. രാവിലെ ഗ്രീൻപീസ് വെള്ളത്തിൽ നിന്നും എടുത്ത് കുക്കറിലേക്ക് ഇട്ട് കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് വിസിൽ അടിപ്പിച്ച് എടുക്കുക. കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വിസിൽ വരെ അടിക്കേണ്ടതായി വരും.
കറിയിലേക്ക് ആവശ്യമായ മറ്റ് മസാല കൂട്ടുകൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ എരുവിന് ആവശ്യമായ പച്ചമുളകും കറിവേപ്പിലയും കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. സവാള നല്ലതുപോലെ വഴണ്ട് നിറം മാറി തുടങ്ങുമ്പോൾ പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ആദ്യം മഞ്ഞൾ പൊടിയും പിന്നീട് മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മസാലക്കൂട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
പൊടികളുടെ പച്ചമണം എല്ലാം പോയി കഴിയുമ്പോൾ മാത്രമേ അരപ്പ് ഒഴിച്ചു കൊടുക്കാനായി പാടുകയുള്ളൂ. അതുപോലെ എല്ലാ പൊടികളും സവാളയിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ ഉരുളക്കിഴങ്ങും ക്യാരറ്റും അതിലേക്ക് ചേർത്ത് 5 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കണം. അതിന് ശേഷമാണ് വേവിച്ച് വെച്ച ഗ്രീൻപീസ് കറിയിലേക്ക് ചേർത്തു കൊടുക്കേണ്ടത്. കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാനായി തേങ്ങയും പെരുംജീരകവും കുറച്ച് വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി കറിയിലേക്ക് ചേർത്ത് കുറച്ചു നേരം കൂടി അടച്ചു വെച്ച് വേവിക്കണം. ഈ ഒരു സമയത്ത് കറിയിലെ ഉപ്പ് ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
അതുപോലെ കറിക്ക് കൂടുതൽ രുചി ലഭിക്കാനായി കുറച്ച് കറിവേപ്പില കൂടി കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി ഗ്രേവിക്ക് മുകളിൽ തൂവി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഗ്രീൻപീസ് കറി റെഡിയായി കഴിഞ്ഞു.