Food

ഇനി പനീർ കഴിക്കാൻ നമുക്ക് കടകളിൽ പോകേണ്ട, വീട്ടിലുണ്ടാക്കാം | Paneer tikka masala

ഇനി പനീർ കഴിക്കാൻ തോന്നുമ്പോൾ കടകളിൽ പോകേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പനീർ
  • കാപ്സികം
  • സവാള
  • കടല മാവ് – 2 സ്പൂൺ
  • തൈര് – 5 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഓയിൽ – 1. 1/2 ടീ സ്പൂൺ
  • നാരങ്ങ – 1 എണ്ണം
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഫുഡ്‌ കളർ – 2 നുള്ള്
  • ജാതിക്ക – 2 നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് തൈരും കശ്മീരി മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുരുമുളകുപൊടിയും ഓയിലും നാരങ്ങാ നീരും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു ഫുഡ് കളറും ജാതിക്ക ഗ്രേറ്റ് ചെയ്തതും ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു പാനിലേക്ക് കുറച്ച് കടലമാവ് ഇട്ടുകൊടുത്ത് നന്നായി റോസ്റ്റ് ചെയ്യുക.

കടലമാവിന്റെ നിറം മാറാതെ എന്നാൽ നന്നായി റോസ്റ്റ് ആവുന്ന രീതിയിൽ റോസ്റ്റ് ചെയ്തെടുത്ത ശേഷം ആ ഒരു പൊടി കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക എന്നിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു തിക് ബാറ്റർ ആക്കി എടുക്കുക. പനീറും സവാളയും ക്യാപ്സിക്കും ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്തു വെക്കുക ഇനി നമ്മൾ ഉണ്ടാക്കിയിരിക്കുന്ന മസാലയിലേക്ക് ഇത് ഇട്ടുകൊടുത്ത് എല്ലാം മസാല നന്നായി കോട്ട് ചെയ്തെടുക്കുക.

ശേഷം ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാൻ വയ്ക്കുക . ഇനിയൊരു സ്ക്യുവർ എടുത്ത് അതിലേക്ക് ആദ്യം ക്യാപ്സിക്കും പിന്നീട് സവാള പിന്നീട് പനീർ എന്ന രീതിയിൽ കുത്തി വെക്കുക. ഇതുതന്നെ റിപ്പീറ്റ് ചെയ്ത് മുക്കാൽ ഭാഗം ആകുന്നത് വരെ ചെയ്യുക. പാൻ വെച്ച് ഓയിൽ ഒഴിച് കൊടുത്ത ശേഷം നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന പനീർ അതിലേക്ക് വെച്ചുകൊടുത്ത് രണ്ട് സൈഡും പൊരിച്ചു എടുക്കുക.