എന്നും നെയ്ച്ചോറും ബിരിയാണിയുമെല്ലാം അല്ലെ കഴിക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു റൈസ് തയ്യാറാക്കിയാലോ? വളരെ സിമ്പിൾ ആയി ജീര റൈസ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരി – 3 കപ്പ്
- പട്ട
- ഗ്രാമ്പു – 4 എണ്ണം
- ഏലക്ക – 5 എണ്ണം
- ബേ ലീഫ് – 2 എണ്ണം
- ചെറിയ ജീരകം – 1 ടേബിൾ സ്പൂൺ
- വെള്ളം – 4. 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നീളമുള്ള അരി എടുത്ത ശേഷം ഇത് കഴുകി വൃത്തിയാക്കി ഒരു ബൗളിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ അടുപ്പിൽ വയ്ക്കുക.
വേറൊരു പാത്രം വച്ച് അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം പട്ട ഗ്രാമ്പു ഏലക്ക ബെലീഫ് എന്നിവ ഇട്ടു കൊടുത്ത് ഒന്ന് വഴറ്റുക. ഇനി ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുതിരാൻ വെച്ച അരി വെള്ളം ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ഇട്ടു കൊടുത്ത് അരി നന്നായി വറുക്കുക.
ശേഷം ഇതിലേക്ക് തിളപ്പിക്കാൻ വെച്ച വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതും ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അടച്ചു വെച്ച് 15 മിനിറ്റ് വരെ വെള്ളം വറ്റുന്നത് വരെ അരി വേവിക്കുക. അരി വെന്തു കഴിയുമ്പോൾ തീ ഓഫ് അകവിന്നതാണ്.