പ്രായമായവരിലും, ചെറുപ്പക്കാരിലും എല്ലാം ഒരുപോലെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിര്‍ത്തുന്നതിലും അതീവശ്രദ്ധചെലുതേണ്ടതായിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയാം……
വെളളം കുടിക്കുക
വേനല്‍ക്കാലത്ത് പ്രമേഹമുളളവര്‍ ധാരാളം വെളളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു. ധാരാളം വെളളം കുടിക്കുന്നതും, ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും.
മദ്യം ഒഴിവാക്കുക
പ്രമേഹമുളളവര്‍ മദ്യം, കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. അമിത മദ്യപാനം പ്രമേഹരോഗം കൂടാന്‍ സാധ്യതയുണ്ട്.
ശരീരഭാരം നിയന്ത്രിക്കുക
പ്രമേഹം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
രക്തത്തിലെ അളവ് പരിശോധിക്കുക
പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.
വാല്‍നട്ട്
പ്രമേഹ രോഗികള്‍ വാല്‍നട്ട് കഴിക്കുന്നത് നല്ലതാണ്. വാല്‍നട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചെറുപയര്‍
പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച മാവാണ് ചെറുപയര്‍ മാവ്. ചെറുപയറില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ സഹായിക്കുന്നു.