പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിലർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് നന്ദി അറിയിച്ചത്. വികസിത കേരളം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ, സംസ്ഥാനത്തിൻ്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ എനിക്കും പ്രചോദനമാവുകയാണെന്നും അദ്ദേഹം കുറിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഔപചാരികമായി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ കപ്പൽഗതാഗത മേഖലയിലും കേരളത്തിന്റെ വികസന യാത്രയിലും ഒരു സുപ്രധാന നാഴികക്കല്ലാവുകയാണ് ഈ നേട്ടം. വികസിത കേരളത്തിനായി ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേകൾ, വ്യാവസായിക ഇടനാഴികൾ തുടങ്ങി ഭാവിയെ മുന്നിൽക്കണ്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മുന്നോട്ടു പോവുകയാണ് എൻഡിഎ സർക്കാരെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു.