Kerala

നരേന്ദ്ര മോദി ജി എന്നിലർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി: രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിലർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് നന്ദി അറിയിച്ചത്. വികസിത കേരളം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ​, സംസ്ഥാനത്തിൻ്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ എനിക്കും പ്രചോദനമാവുകയാണെന്നും അദ്ദേഹം കുറിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഔപചാരികമായി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ കപ്പൽ​ഗതാ​ഗത മേഖലയിലും കേരളത്തിന്റെ വികസന യാത്രയിലും ഒരു സുപ്രധാന നാഴികക്കല്ലാവുകയാണ് ഈ നേട്ടം. വികസിത കേരളത്തിനായി ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേകൾ, വ്യാവസായിക ഇടനാഴികൾ തുടങ്ങി ഭാവിയെ മുന്നിൽക്കണ്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മുന്നോട്ടു പോവുകയാണ് എൻഡിഎ സർക്കാരെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു.