Health

kidney health: വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

മനുഷ്യ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാം. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ ക്ഷേമത്തിനും പ്രധാനമാണ്. സോഡിയം,പൊട്ടാസ്യം, ഫോസ്ഫറസ് ഇവ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും. വൃക്കയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം …..

മഞ്ഞള്‍

കുറുക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

നെല്ലിക്ക

നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. നെല്ലിക്കയില്‍ വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി ,ഇരുമ്പ് ,കാല്‍സ്യം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ ഇതു കുറയ്ക്കുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

കോളിഫ്‌ലവര്‍

വിറ്റാമിന്‍ കെ, ഫോളറ്റ്, ഫൈബര്‍ എന്നിവ അടങ്ങിയ കോളിഫ്‌ലവറില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളുമുണ്ട്. കോളിഫ്‌ലവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചുവന്ന ക്യാപ്‌സിക്കം

ചുവന്ന ക്യാപ്‌സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

കാബേജ്


കാബേജില്‍ വിറ്റമിനുകളും, ധാതുക്കളും, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കരളിന്റെയും, വൃക്കകളുടെയും തകരാര്‍ കുറയ്ക്കുന്നു.

ഉള്ളി

വിറ്റമിന്‍ സി, മാംഗനീസ്, വിറ്റമിന്‍ ബി എന്നിവ ഉള്ളിയിലുണ്ട്. ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്ന പ്രീ ബയോട്ടിക് ഫൈബറുകളും ഉള്ളിയിലുണ്ട്.

പൈനാപ്പിള്‍

പൈനാപ്പിള്‍ വിറ്റാമിന്‍ എ യുടെയും, ഫൈബറിന്റെയും ഉറവിടമാണ്. വൃക്ക രോഗമുള്ളവര്‍ക്ക് മികച്ചതാണ് പൈനാപ്പിള്‍.