Kerala

അൻവറിന്റെ രാശി തെളിഞ്ഞു! യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമെന്ന് പ്രതികരണം | P V Anwar

മലപ്പുറം: യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമായതിനു പിന്നാലെ പ്രതികരണവുമായി  പി വി അന്‍വര്‍. യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇതോടെ സൈബര്‍ പോരാളികളുടെ വിലകുറഞ്ഞ പരിഹാസത്തിന് അവസാനമാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.

 

താന്‍ കുടയില്‍ ഒതുങ്ങാത്ത വടിയാണെന്നും പിടിച്ചാല്‍ കിട്ടില്ലെന്നും പ്രചാരണമുണ്ടായി, എന്നാല്‍ യുഡിഎഫിനും കോണ്‍ഗ്രസിനും താന്‍ കുടയില്‍ ഒതുങ്ങുന്ന വടിയാണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.