തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നടത്തി പ്രസംഗം പരിഭാഷ ചെയ്തത് ചര്‍ച്ചയായതോടെ പ്രതികരിച്ച്, പ്രസംഗം തര്‍ജ്ജമ ചെയ്ത പള്ളിപ്പുറം ജയകുമാര്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസംഗത്തിന്റെ കോപ്പി കൊടുത്തിരുന്നു. പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ജയകുമാര്‍ പറഞ്ഞു.
സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്ന കാര്യമാണ് താന്‍ പറഞ്ഞത്. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി. താനൊരു ബിജെപി പ്രവര്‍ത്തകനാണ്. മോദിയുടെ കടുത്ത ആരാധകനാണ്. തന്നെ പരിഭാഷകനായി വെച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല എന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.