Kerala

കെപിസിസിക്ക് പുതിയ അധ്യക്ഷൻ; കെ സുധാകരനുമായി ചർച്ച നടത്തി ഖാർ​ഗെ | KPCC new president

ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റും. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ  സുധാകരന്‍ ഇന്ന് ഡല്‍ഹിയിലെത്തി. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി.

അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. സുധാകരനെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കും. ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരെയാണ് പുതിയ അദ്ധ്യക്ഷനാവാന്‍ പരിഗണിക്കുന്നത്.