Kerala

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; ഇൻഡ്യ മുന്നണിയെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചെന്ന ആരോപണവുമായി കെ സുധാകരൻ | Vizhinjam port

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഇൻഡ്യ മുന്നണിയെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

ഇൻഡ്യ മുന്നണിയെ പ്രധാനമന്ത്രിയും ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിൽ ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ത്ഥ ശില്പി ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ പിണറായി വിജയനു നാവുപൊന്തിയില്ല. 1996ലെ ഇടതുസര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്ന് പിണറായി ആവര്‍ത്തിച്ചു കള്ളം പറയുന്നു.

1990-95ലെ കെ. കരുണാകരന്‍, എ.കെ ആന്റണി സര്‍ക്കാരുകളുടെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന എം.വി രാഘവനിലാണ് തുടക്കംമെന്ന് സുധാകരൻ ചൂണ്ടിക്കാണിച്ചു.