തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വേദിയില്‍ നേരത്തെ എത്തി മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വേദിയിലിരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യ വിരുദ്ധ സമീപനമാണ് ഉണ്ടായതെന്നും ഒരു പൗരന്‍ എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘കേന്ദ്രസര്‍ക്കാരിന്റെ മിക്ക പരിപാടികളിലും സമാന സ്ഥിതിയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രം പാസ് നല്‍കി പരിപാടികളില്‍ കൊണ്ടിരുത്തും.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. കേരളം ഗുജറാത്തോ ഉത്തര്‍പ്രദേശോ അല്ല. പ്രബുദ്ധരായ ജനങ്ങളാണ് കേരളത്തിലുളളത്’- മുഹമ്മദ് റിയാസ് പറഞ്ഞു.