അടഞ്ഞ വാഷ് ബേസിനുകളും സിങ്കുകളും പല വീടുകളിലും ഒരു സാധാരണ പ്രശ്നമാണ്. ഈ ബ്ലോക്കുകൾ മായ്‌ക്കാൻ ലളിതമായ മാർഗ്ഗങ്ങളുണ്ട്. വാഷ് ബേസിനുകളിലും സിങ്കുകളിലും ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനുള്ള എളുപ്പവഴികൾ ഇതാ.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, സോപ്പ് കഷണങ്ങള്‍ എന്നിവ അലിയിക്കാനും തടസ്സങ്ങള്‍ നീക്കാനും ഇത് സഹായിക്കും.
ബേക്കിങ് സോഡയുടെയും വിനാഗിരിയുടെയും കോമ്പിനേഷന്‍ കിച്ചന്‍ സിങ്ക് വൃത്തിയാക്കുന്ന പ്രക്രിയയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു പാത്രത്തില്‍ ബേക്കിംഗ് സോഡയും വിനാഗിരിയും തുല്യ അളവില്‍ എടുത്ത് ഒരുമിച്ച് കലർത്തുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.
വെറ്റ് ആന്‍ഡ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം, സിങ്കിന്‍റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വത്തിന്‍റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി പവർ പരമാവധി ക്രമീകരിക്കുക.
വയർ ഹാംഗർ സിങ്കിലെ ബ്ലോക്ക് നീക്കാൻ ഉപയോഗിക്കാം. ഹാംഗർ നേരെയാക്കുക, ഒരറ്റത്ത് ഒരു ചെറിയ ഹുക്ക് കൊടുക്കുക. ഓവിനുള്ളിലേക്ക് ആ അറ്റം ശ്രദ്ധാപൂർവം തിരുകുക, ബ്ലോക്ക് ഉണ്ടാക്കുന്ന ഏതെങ്കിലും ഭക്ഷ്യഅവശിഷ്ടമോ മറ്റോ കണ്ടെത്തിയാൽ ഈ ഹുക്ക് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
സോഡിയം ഹൈഡ്രോക്‌സൈഡ് എന്നറിയപ്പെടുന്ന കാസ്റ്റിക് സോഡ സോഡ ഉപയോഗിച്ചും സിങ്കിലെ മാലിന്യം നീക്കാം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതിൽ 3 കപ്പ് കാസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാൻ തുടങ്ങും. ഇത് ഓവിലേക്ക് ഒഴിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം, തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.