World

അര്‍ജൻ്റീനയില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി | Argentina

അര്‍ജൻ്റീനയില്‍ ‍വൻ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അർജന്റീനയുടെയും ചിലിയുടെയും തെക്കൻ തീരങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് ഏകദേശം 219 കിലോമീറ്റർ (173 മൈൽ) തെക്ക് സമുദ്രത്തിനടിയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചിരിക്കുന്നത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. അടുത്ത പതിനഞ്ച് മിനിറ്റിനിടെ ഇതേ പ്രദേശത്ത് 5.4, 5.7, 5.6 തീവ്രത രേഖപ്പെടുത്തിയ മൂന്ന് തുടർചലനങ്ങൾ കൂടി ഉണ്ടായി.