Law

കേരള സർവകലാശാല നിയമ പഠന വകുപ്പിൽ എൽഎൽഎം | Kerala University LLM

കേരളം സർവകലാശാലയുടെ നിയമ പഠന വകുപ്പ് പൊതു നിയമത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും നടത്തുന്ന രണ്ടു വർഷത്തെ എൽ എൽ എം പാഠ്യപദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 മെയ് 10 ആണ് അപേക്ഷിക്കണ്ട അവസാന തീയതി.

ഭരണഘടനാ, പേറ്റന്റ്, പകർപ്പവകാശം, വ്യാപാരമുദ്ര നിയമങ്ങളിൽ വൈദഗ്ധ്യവും വിശകലന, ഗവേഷണ, നിയമ വ്യവഹാര കഴിവുകളും വളർത്തി സർക്കാർ, കോർപ്പറേറ്റ് നിയമ വകുപ്പുകൾ, ഐപി സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവിടങ്ങളിൽ കരിയർ തിരഞ്ഞെടുക്കാൻ ഈ പാഠ്യപദ്ധതി നിയമബിരുദധാരികളെ സജ്ജരാക്കുന്നു.

1988-ൽ സ്ഥാപിതമായതു മുതൽ ബിരുദാനന്തര അധ്യാപനത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്ന നിയമ പഠന വകുപ്പിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ് സ്ഥിരമായ 100% വിജയ നിരക്ക്, 40 ശതമാനത്തിലധികം വിദ്യാർത്ഥികൾക്ക് യു.ജി.സി. ദേശീയ യോഗ്യതാ പരീക്ഷയിൽ വിജയം, 2005 മുതൽ കേരളത്തിൽ നിയമിക്കപ്പെട്ട നിയമ അധ്യാപകരിൽ 50% പൂർവ്വ വിദ്യാർഥികൾ എന്നിവ.

നിയമത്തിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമൊപ്പം കേരള സർവകലാശാല ലീഗൽ സർവീസസ് ക്ലിനിക്, നിയമ സാക്ഷരതാ ക്യാമ്പുകൾ, ഡോ.ബി.ആർ. അംബേദ്കർ ചെയറിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശത്തിൽ പിജി ഡിപ്ലോമ, കോഴ്സുകൾക് എന്നിവയും നിയമ പഠന വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങളാണ്. അപേക്ഷിക്കുവാനുള്ള ലിങ്ക്: https://admissions.keralauniversity.ac.in/css2025/. കൂടുതൽ വിവരങ്ങൾക്കായി +91 99478 41574 വിളിക്കുക.

Latest News