ഹൽവ കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ ഇത്തവണ ഒരു വെറൈറ്റി ഹൽവ ആയാലോ? രുചികരമായ ബനാന ഹൽവയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം- 1
- പഞ്ചസാര- കാല്‍ക്കപ്പ്
- നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
- ബദാം- 3 ടേബിള്‍ സ്പൂണ്‍
- ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വാഴപ്പഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക.
ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേര്‍ത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നീട് ഒരു ടീസ്പൂണ്‍ നെയ് കൂടി ചേര്‍ക്കാം