അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി പാകിസ്ഥാൻ.
നിയന്ത്രണ രേഖയ്ക്ക് സമീപത്തെ 13 മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനും നിർദേശമുണ്ട്.
അതേസമയം ഉറി, കുപ് വാര ,അഖ്നൂർ മേഖലകളിൽ ഇന്നും പാക് വെടിവെപ്പുണ്ടായി.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ലഷ്‌കർ ഭീകരൻ മുഹമ്മദ് റിയാസിന്റെ സ്വത്തുക്കൾ ജമ്മു കശ്മീർ പൊലീസ് കണ്ടുകെട്ടി.