കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടം നിർഭാഗ്യകരമെന്ന് എം വി ഗോവിന്ദൻ. വീഴച്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.