വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി പലഹാരം തയ്യാറാക്കിയാലോ? രുചികരമായ അവൽ കൊഴുക്കട്ട തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അവല്‍- 1 കപ്പ്
- ശര്‍ക്കര- അരക്കപ്പ്
- വെള്ളം- ഒന്നേകാല്‍കപ്പ്
- തേങ്ങ- കാല്‍ക്കപ്പ്
- ഏലക്കായ- 1 ടീസ്പൂണ്‍
- നെയ്യ്- 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവല്‍ മിക്‌സിയില്‍ പൊടിച്ച ശേഷം മാറ്റി വെയ്ക്കുക. പിന്നീട് ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കുക, ഇത് അരിച്ചെടുത്ത് ഇതിലേക്ക് ബാക്കിയുള്ള വെള്ളും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിച്ചതും നെയ്യും ചേര്‍ക്കാം. പിന്നീട് അവല്‍ പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. നന്നായി കട്ടിയായതിനു ശേഷം തണുപ്പിയ്ക്കുക. തണുത്ത് കഴിഞ്ഞ് കൊഴുക്കട്ട പരുവത്തില്‍ ഉരുട്ടിയെടുക്കാം. ശേഷം ആവിയില്‍ വേവിച്ചെടുക്കുക.