Health

Fruits For Health: അവക്കാഡോയോ മാമ്പഴമോ മികച്ചതേത് ? അറിഞ്ഞിരിക്കാം ഇവയുടെ ഗുണങ്ങള്‍

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മികച്ചതാണ് മാമ്പഴവും, പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴത്തെ അറിയപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഏറ്റവും മികച്ചത് ഏതെന്ന് പലര്‍ക്കും അറിയില്ല. നോക്കാം ഇവയുടെ ഗുണങ്ങള്‍……

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും സഹായിക്കും. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയവ അലക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും അവക്കാഡോ സഹായിക്കും. നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ അവക്കാഡോ ഗുണം ചെയ്യും. അവക്കാഡോ പതിവായിട്ട് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മാമ്പഴം

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മാമ്പഴം. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വൈറ്റമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം.ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സംരക്ഷിത സംയുക്തങ്ങളുടെ ഉറവിടമാണ് മാമ്പഴം. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ എല്‍ഡിഎല്‍ അല്ലെങ്കില്‍ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ തേടുന്ന എല്ലാവര്‍ക്കും മാമ്പഴം ഒരു മികച്ച ഭക്ഷണമാണ്. 150 ഗ്രാം മാമ്പഴത്തില്‍ 86 കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിനും കണ്ണുകള്‍ക്കും ദഹനവ്യവസ്ഥയ്ക്കും മാമ്പഴം കഴിക്കുന്നത് ഏറെ ഗുണകരമാണ്.