ചിക്കനും ക്യാരറ്റും കൂടെ ചേർത്ത് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ വെറൈറ്റിയായി തയ്യാറാക്കാവുന്ന ഒരു കട്ലെറ്റ്.
ആവശ്യമായ ചേരുവകൾ
- വേവിച്ച ചിക്കന്‍ – ഒന്നര കപ്പ് പൊടിച്ചത്
- എണ്ണ – 1½ ടീസ്പൂണ്‍
- കാരറ്റ്, അരിഞ്ഞത്- 1
- സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ്
- കൂണ്‍ ചെറുതായി അരിഞ്ഞത് – 1 കപ്പ്
- ഇഞ്ചി, അരിഞ്ഞത് – 1 ടീസ്പൂണ്‍
- വെളുത്തുള്ളി – 1 ടീസ്പൂണ്‍
- സോയ സോസ് – 1 ടീസ്പൂണ്‍
- കുരുമുളക് പൊടി – ½ ടീസ്പൂണ്‍
- ടൊമാറ്റോ കെച്ചപ്പ്- 2 ടീസ്പൂണ്‍
- വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചത്- 2 എണ്ണം
- മത്തങ്ങ – 2 സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- എണ്ണ- കട്ട്‌ലറ്റ് വറുക്കാന്‍ പാകത്തിന്
- മുട്ട, അടിച്ചത്- 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ നല്ലതുപോലെ വേവിച്ചെടുക്കാവുന്നതാണ്. അതിലേക്ക് അല്‍പം ഉപ്പും ചിക്കനും മിക്‌സ് ചെയ്ത് വേണം വേവിക്കുന്നതിന്. ഇത് നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. ശേഷം ഇത് തണുത്ത ശേഷം തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉള്ളി ചേര്‍ക്കുക. പിന്നീട് ¼ കപ്പ് വെള്ളത്തിനൊപ്പം ചെറുതായി മുറിച്ച കാരറ്റും കൂണും ചേര്‍ക്കേണ്ടതാണ്. പച്ചക്കറികള്‍ ഏകദേശം പാകമാകുന്നത് വരെ മൂടി വെച്ച് വേവിക്കുക. പിന്നീട് ഇതിലേക്ക് ടോമാറ്റോ കെച്ചപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് ഒരു മിനിറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ച ചിക്കന്‍ മിക്‌സ് ചെയ്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലെക്ക് മല്ലിയില മിക്‌സ് ചെയ്യാവുന്നതാണ്. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്.
ശേഷം ഇത് നല്ലതുപോലെ തണുത്ത് കട്‌ലറ്റിന്റെ പരുവത്തില്‍ ഉരുട്ടിയെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. കട്‌ലറ്റിന്റെ പരുവത്തില്‍ ഉരുട്ടിയെടുത്ത് പരത്തി ഒരു മുട്ട പൊട്ടിച്ച് അതില്‍ കട്‌ലറ്റ് മുക്കി, ബ്രഡ് പൊടിച്ചതിലും മുക്കി എണ്ണയില്‍ വറുത്തെടുക്കുക.