കപ്പ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. വൈകീട്ട് ചായക്കൊപ്പം കഴിക്കാവുന്ന കപ്പ പക്കാവട റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കപ്പ : അരക്കിലോ
- സവാള : 1
- പച്ചമുളക്: 4-5 എണ്ണം
- അരിപ്പൊടി : 1/2 കപ്പ്
- മഞ്ഞള്‍ പൊടി : 1/4 ടീസ്പൂണ്‍
- ചുവന്ന മുളക് പൊടി : 1 ടീസ്പൂണ്‍
- കറിവേപ്പില : 2 തണ്ട്
- ഉപ്പ് പാകത്തിന്
- വറുക്കാനുള്ള എണ്ണ: പാകത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് പാത്രത്തില്‍ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ വെന്ത് കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞ് വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക.
അതിന് ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് പക്കവട പോലെ ഉരുട്ടി അത് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക. ഇത് ഒന്ന് ബ്രൗണ്‍ നിറമായി വരുന്നത് വരെ വറുത്തെടുക്കുക.